എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

Related Stories

ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്കു കീഴില്‍ ബിരുദാനന്തര ബിരുദം , പ്രൊഫഷണല്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദ യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യുകയും , വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം. ഐ ഡി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്കാണ് അപേക്ഷിക്കാനുള്ള അര്‍ഹത . താല്‍പര്യമുളളവര്‍ മാര്‍ച്ച് 31 ന് മുന്‍പ് ഓണ്‍ലൈനിലൂടെയോ, അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കണം . കൂടാതെ ഇടുക്കി ജില്ലയില്‍ 50 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ച് പി.ജി. പാസ്സായിട്ടുളളവര്‍ക്കും, നാളിതുവരെ മറ്റ് പ്രൊഫഷണല്‍ ബിരുദങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും ,അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്താവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868272262

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories