ഉത്പന്നങ്ങള്‍ക്കെതിരെ വാട്‌സാപ്പ് വഴിയും ഇനി പരാതിപ്പെടാം

Related Stories

ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും എതിരായ പരാതികള്‍ ഇനി വാട്സ്ആപ്പ് വഴി നല്‍കാം. ഇതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍ നമ്പറിനെ വാട്സ്ആപ്പുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സേവനം ഉദ്ഘാടനം ചെയ്തു.

8800001915 എന്ന നമ്പര്‍ വാട്സ്ആപ്പില്‍ സേവ് ചെയ്യണം. അതിലേക്ക് ‘Hi’ എന്ന് സന്ദേശം അയയ്ക്കുക. തുടര്‍ന്ന് ‘Register Grievance’ തെരഞ്ഞെടുത്ത് പേര്, ജെന്‍ഡര്‍, സംസ്ഥാനം, നഗരം എന്നിവ നല്‍കണം.
ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് ഇന്‍ഡസ്ട്രിയില്‍ തെരഞ്ഞെടുക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളുടെ പേരും കാണാം.
പരാതി ഫയല്‍ ചെയ്ത ശേഷം Grievance Status തുറന്നാല്‍ പരാതിയുടെ തല്‍സ്ഥിതി ട്രാക്ക് ചെയ്യാനും സാധിക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories