പുതുതായി യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയ കമ്പനികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയെ പിന്തള്ളി ഇന്ത്യ മുന്നേറുന്നത്. 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളെയാണ് യൂണികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
2022ല്‍ 23 യൂണികോണുകളാണ് ഇന്ത്യയില്‍ ഉണ്ടായത്. അതേസമയം, ചൈനയില്‍ ഇത് വെറും 11 എണ്ണം മാത്രമാണ്്. 2022- ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് താരതമ്യേന കുറഞ്ഞെങ്കിലും, യൂണികോണ്‍ പട്ടികയില്‍ കൂടുതല്‍ ക്മ്പനികള്‍ ഇടം നേടിയത് ശ്രദ്ധേയമായി്.
ഫിസിക്സ് വാല, ഓണ്‍ കാര്‍ഡ്, ടാറ്റ 1എംജി, ഷിപ് റോക്കറ്റ്, ഗെയിംസ് 24×7, ഓപ്പണ്‍, ഓക്സിസോ, അമാഗി, ക്രെഡഡ് അവന്യൂ, ഹസുര, യൂണിഫോര്‍, എക്സ്പ്രസ് ബീസ്, ലിവ് സ്പേസ്, ഇലാസ്റ്റിക് റണ്‍, ഡാര്വിന് ബോക്സ്, ലീഡ്, ഡീല്‍ ഷെയര്‍, ഫ്രാക് ടെല്‍ തുടങ്ങിയ 23 ഓളം കമ്ബനികളാണ് 2022- ല്‍ യൂണികോണ്‍ പദവി സ്വന്തമാക്കിയത്.