പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി 5ജി അണ്‍ലിമിറ്റഡ് ഡാറ്റ അവതരിപ്പിച്ച് എയര്‍ടെല്‍.
നിലവിലുള്ള 239 രൂപയുടെയും അതിനു മുകളിലുമുള്ള എല്ലാ പ്ലാനുകളിലും 5ജി ഡാറ്റ അണ്‍ലിമിറ്റഡായി ലഭ്യമാകും.
5ജി സേവനം അനുഭവിച്ചറിയുന്നതിനാണ് ഉപയോക്താക്കള്‍ക്ക് കമ്പനി അണ്‍ലിമിറ്റഡ് ഡാറ്റ നലകിയിരിക്കുന്നത്.
നിലവില്‍ 270 നഗരങ്ങളിലാണ് എയര്‍ടെല്ലിന്റെ 5ജി പ്ലസ് സേവനം ലഭ്യമായിട്ടുള്ളത്.