ചരിത്ര നേട്ടവുമായി കിന്‍ഫ്ര: കുതിച്ചുയര്‍ന്ന് നിക്ഷേപം

Related Stories

രണ്ട് വര്‍ഷം കൊണ്ട് വ്യവസായരംഗത്ത് ചരിത്ര നേട്ടം കൈവരിച്ച് കിന്‍ഫ്ര. കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചതിനൊപ്പം 24003 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കിന്‍ഫ്രയ്ക്ക് സാധിച്ചു. 2011-16 കാലത്ത് 5 വര്‍ഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായത്്. അന്നുണ്ടായ നിക്ഷേപത്തിന്റെ രണ്ടിരട്ടിയിലധികം നിക്ഷേപം രണ്ട് വര്‍ഷം കൊണ്ട് കൈവരിക്കാനും 5 ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ പ്രതിഫലനം കൂടിയാണ്. ടാറ്റ എലക്‌സി, അഗാപ്പെ, ഹൈക്കോണ്‍, വിന്‍വിഷ് ടെക്‌നോളജീസ്, ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിങ്ങ് കമ്പനി, വി ഗാര്‍ഡ് മുതലായ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിന്‍ഫ്രയുടെ വിവിധ വ്യവസായ പാര്‍ക്കുകളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. കിന്‍ഫ്ര അനുവദിച്ച എല്ലാ അലോട്ട്‌മെന്റുകളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏകജാലക സംവിധാനം വഴി അംഗീകാരവും നല്‍കിക്കഴിഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories