നാഷണല്‍ ഹൗസിംഗ് ബാങ്ക് വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടർന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന് ആർബിഐ 5 ലക്ഷം രൂപ പിഴ ചുമത്തി.
2019-20ല്‍ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ നിക്ഷേപകരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതില്‍ എച്ച്‌ഡിഎഫ്‌സി പരാജയപ്പെട്ടതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍ബിഐ എച്ച്‌ഡിഎഫ്‌സിക്ക്
കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. 2020 മാര്‍ച്ച് 31 ലെ സാമ്ബത്തിക സ്ഥിതിയെ പരാമര്‍ശിച്ച് കമ്ബനിയുടെ നിയമപരമായ പരിശോധന എന്‍എച്ച്‌ബി നടത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പറഞ്ഞു.
ആര്‍ബിഐയുടെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ചതിന് ശേഷം, കുറ്റം തെളിയിക്കപ്പെട്ടതാണെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും ആര്‍ബിഐ നിഗമനത്തിലെത്തി.
നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് നടപടിയോട് പ്രതികരിച്ചുകൊണ്ട് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് പറഞ്ഞു.