ഇലക്ട്രിക് വാഹന നിര്‍മാണ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആഗോള നിക്ഷേപകരില്‍ നിന്ന് 10000 കോടി രൂപ സമാഹരിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇലക്ട്രിക് വാഹന യൂണിറ്റ് ഓഹരി വില്‍പനയിലൂടെയാകും പണം കണ്ടെത്തുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
മഹീന്ദ്രയുടെ പുതിയ അനുബന്ധ സ്ഥാപനമായ ഇവി കോയുടെ വിപുലീകരണമാണ് ഇതുവഴി ലക്ഷ്‌യമിടുന്നത്. 9.1 ബില്യണ്‍ ഡോളറാണ് നിലവില്‍ കമ്പനിയുടെ മൂല്യം. പൂനെയ്ക്ക് സമീപം നൂറ് ബില്യണ്‍ നിക്ഷേപത്തോടെ പുതിയ ഇവി നിര്‍മാണശാല ആരംഭിക്കുമെന്ന് മഹീന്ദ്ര ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.