ആനുവല്‍ ക്ലോസിങ് പ്രമാണിച്ച്് മാര്‍ച്ച് 31 വരെ രാജ്യത്തെ മുഴുവന്‍ ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏജന്‍സി ബാങ്കുകള്‍ 2022-23 വര്‍ഷത്തില്‍ നടത്തിയ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും ഈ വര്‍ഷം തന്നെ അക്കൗണ്ട് ചെയ്യണമെന്ന നിര്‍ദേശവും ആര്‍ബിഐ ബാങ്കുകള്‍ക്കയച്ച കത്തില്‍ നല്‍കുന്നു.
എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകള്‍ 31ാം തീയതി രാത്രി 12 മണി വരെ തുടരണമെന്നും നിര്‍ദേശമുണ്ട്.