സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയിലെത്തി.
ഗ്രാമിന് 80 രൂപ താഴ്ന്ന് 5,420 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച 43,840 രൂപയും ചൊവ്വാഴ്ച 44,000 രൂപയുമായിരുന്നു വില. മാര്‍ച്ചിലെ ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്ബതാം തീയതിയും രേഖപ്പെടുത്തി.