തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ പ്രതീക്ഷിത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് . കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . പ്രായ പരിധി 35 വയസ് . പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ അംഗികൃത സര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഫാര്‍മസി ബിരുദം (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണ. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 62 വയസ്.
ലാബ്ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം . പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഗവണ്‍മെന്റ്സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃതസര്‍വ്വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമാ/ഡയാലിസിസ് ടെക്നോളജി ബിരുദം. .പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.
വാട്സ്ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷ , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ മാര്‍ച്ച് 25നു മുമ്പായി supdtthqhtdpa@gmail.com എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് 04862 222630.