അദാനി ഗ്രൂപ്പിനെ വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് നിലംപരിശാക്കിയ ഹിന്‍ഡന്‍ബെര്‍ഗ് അടുത്ത റിപ്പോര്‍ട്ട് ഉടന്‍ പുറത്ത്വിടുമെന്ന് പ്രഖ്യാപിച്ചു. അടുത്ത വലിയ റിപ്പോര്‍ട്ട് ഉടനെത്തുമെന്നായിരുന്നു കമ്പനി പ്രഖ്യാപനം. ഇനിയും ഇന്ത്യക്കാര്‍ തന്നെയാകുമോ ഇരയെന്നും അമേരിക്കന്‍ ബാങ്കിങ് സംവിധാനമോ ചൈനീസ് കമ്പനികളോ ആകാം അടുത്ത ലക്ഷ്യമെന്നുമടക്കമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനകം നിറഞ്ഞ് കഴിഞ്ഞു.
അദാനിയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികന്‍ എന്ന പദവിയില്‍ നിന്ന് നിമിഷങ്ങള്‍ക്കകം താഴെയിറക്കിയ ഹിന്‍ഡെന്‍ബര്‍ഗ് ഇനിയും ഒരു ഇന്ത്യന്‍ കമ്പനിയെ ആകരുതേ ലക്ഷ്യം വയ്ക്കുന്നത് എന്ന പ്രാര്‍ഥന പങ്കുവയ്ക്കുന്നവരാണ് ട്വിറ്ററില്‍ അധികവും.