ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ ഇര ജാക്ക് ഡോര്‍സിയും ബ്ലോക്കും

Related Stories

അദാനിക്ക് പിന്നാലെ ബ്ലോക്ക് കമ്പനിയെ ഉന്നമിട്ട് ഹിന്‍ഡന്‍ബെര്‍ഗ് റീസര്‍ച്ച്. ട്വിറ്റര്‍ സഹസ്ഥാപകരില്‍ ഒരാളായിരുന്ന ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കിയെന്നടക്കമുള്ള ആരോപണങ്ങളാണ് ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിക്കുന്നത്. 2 വര്‍ഷത്തെ പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബ്ലോക്കിന്റെ ഓഹരികള്‍ കൂപ്പുകുത്തി. മുന്‍ ജീവനക്കാരെയും പങ്കാളികളെയും വിദഗ്ധരെയും അടക്കം ഡസന്‍ കണക്കിന് അഭിമുഖങ്ങളും ഒട്ടനേകം റെക്കോര്‍ഡുകളുടെ പഠനവും നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് ഒരുക്കിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 18 ശതമാനമാണ് ബ്ലോക്കിന്റെ ഓഹരികള്‍ ഒറ്റയടിക്ക് ഇടിഞ്ഞത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories