ബ്ലോക്ക് ഇന്‍കോര്‍പറേറ്റ് കമ്പനിക്കെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കമ്പനി തലവന്‍ ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ 526 മില്യണ്‍ ഡോളറിന്റെ നഷ്ടം. ഇതോടെ ഡോര്‍സിയുടെ ആകെ ആസ്തി 4.4 ബില്യണിലേക്കെത്തി. മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ഡോര്‍സിയുടെ ആകെ ആസ്തിയില്‍ 11 ശതമാനത്തോളം ഇടുവുണ്ടായത്. ട്വിറ്റര്‍ സഹസ്ഥാപകനായ ഡോര്‍സി നയിക്കുന്ന ബ്ലോക്ക് എന്ന ഡിജിറ്റല്‍ പേമെന്റ് കമ്പനി ഉപയോക്താക്കളുടെ എണ്ണത്തില്‍ കൃത്രിമം കാട്ടിയെന്നതടക്കമുള്ള ആരോപണങ്ങളാണ് പഠനറിപ്പോര്‍ട്ടില്‍ മുന്‍ ജീവനക്കാരെ ഉദ്ധരിച്ചുകൊണ്ട് ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ചിരിക്കുന്നത്.