സെലിബ്രിറ്റികളുടെയടക്കം വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം 900 രൂപ ഈടാക്കാന്‍ ഒരുങ്ങി ട്വിറ്റര്‍. ഇതിന് മുന്നോടിയായി നിലവില്‍ വേരിഫൈഡ് ആയിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും ബ്ലൂടിക്ക് ഏപ്രില്‍ ഒന്നിന് നീക്കം ചെയ്യും. തുടര്‍ന്ന് ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 900 രൂപയും വെബ് ഉപയോക്താക്കളില്‍ നിന്ന് 650 രൂപയും ഈടാക്കി മാത്രമേ ബ്ലൂടിക്ക് നല്‍കുകയുള്ളു. 6500 രൂപ മുടക്കി ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് മാസം 566 രൂപയെ ബ്ലൂടിക്കിന് വേണ്ടി വരൂ. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് നിരവധി ആനുകൂല്യങ്ങളും ട്വിറ്റര്‍ നല്‍കുന്നതായാണ് കമ്പനി വ്യക്തമാക്കുന്നത്.