ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുവാന്‍ ഒദ്യോഗിക ചാറ്റ് അവതരിപ്പിച്ച് വാട്‌സാപ്പ്. ഇനി മുതല്‍ ഔദ്യോഗിക ചാറ്റ് വഴി വാട്‌സാപ്പ് അപ്‌ഡേറ്റുകളും ടിപ്പുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
പച്ച ബാഡ്‌ജോടെയാകും ചാറ്റ് പ്രത്യക്ഷമാകുക. ഔദ്യോഗിക ചാറ്റിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചറിയാനാണിത്.
പുതിയ ഫീച്ചറുകളും മറ്റും ചാറ്റു വഴി പരിചയപ്പെടുത്തുകയും ചെയ്യും.