ഈ വര്‍ഷം തന്നെ രാജ്യാന്തര സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി അന്തരിച്ച വ്യവസായ പ്രമുഖന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാസ എയര്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിമനക്കമ്പനിയായ ആകാസ 1000 പുതിയ ജീജവനക്കാരെ കൂടി നിയമിച്ച് ആകെ ജീവനക്കാരുടെ എണ്ണം മൂവായിരമായി ഉയര്‍ത്തും. സിഇഒ വിനയ് ഡൂബെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യത്തിനകത്തും പുതിയ റൂട്ടുകളില്‍ സേവനം ഉടന്‍ ആരംഭിക്കും. കമ്പനിയിലെ വിമാനങ്ങളുടെ എണ്ണം ഈ വര്‍ഷം അവസാനിക്കും മുന്‍പ് തന്നെ മൂന്നക്കം കടക്കുമെന്നും അദ്ദേഹം അറിയിച്ചു.