പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പുതുതായി ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്ററിങ്ങ് മിക്‌സായ ഡ്രൈമിക്‌സ് വിപണിയില്‍.
സിമന്റും മണലും കൃത്യമായ അളവില്‍ ചേര്‍ക്കാതെയും ഗുണമേന്മയില്ലാത്ത പാറപ്പൊടി ഉപയോഗിച്ചും പ്ലാസ്റ്ററിങ്ങ് മിക്‌സുകള്‍ മാര്‍ക്കറ്റിലെത്തുന്ന ഇക്കാലത്ത്, യന്ത്രസഹായത്തോടെ ഗുണമേന്മ ഉറപ്പ് വരുത്തുന്ന ഡ്രൈമിക്‌സ് പ്ലാസ്റ്ററിങ്ങ് മിക്‌സിന് സാധ്യതകളേറെയാണ്.
സിമന്റ് മേഖലയിലെ അസംസ്‌കൃതവസ്തുക്കള്‍ക്ക് വന്‍തോതില്‍ വില വര്‍ധിച്ചിട്ടും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നിലപാട് സ്വീകരിക്കുന്ന മലബാര്‍ സിമന്റ്സിന്റെ പുതിയ ഉല്‍പ്പന്നവും ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.