അടുത്ത കാലത്ത് ഏറ്റവുമധികം പ്രചാരം നേടിയ ഒന്നാണ് എഐ സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി.
എന്നാല്‍, ചാറ്റ് ജിപിടിയെ പഠന ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ദുരുപയോഗം ചെയ്യുമെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം അപ്രസക്തമാക്കുന്നതാണ് ഏറ്റവും പുതുതായി പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ചാറ്റ് ജിപിടി ഉപയോഗിച്ച് അസൈന്മെന്റുകളോ മറ്റോ എഴുതിയുണ്ടാക്കിയാല്‍ നിലവിലുള്ള പല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളും ഉപയോഗിച്ച് തന്നെ കണ്ടെത്താമെന്നാണ് വിവരം.
ഫോര്‍മുലകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിലാണ് ഇത് സാധ്യമാകുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.