‘എന്റെ കേരളം’ പ്രദര്‍ശനവിപണനമേള ഇടുക്കിയില്‍

Related Stories

എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന്‍ ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കും . ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനം കൈക്കൊണ്ടത് . വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക . വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ , പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം , വ്യവസായം , കൃഷി തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയുമുണ്ടാകും. കൂടാതെ പ്രാദേശിക കലാ സംഘങ്ങള്‍ക്കും മേളയില്‍ അവസരം ലഭിക്കും . എല്ലാ ദിവസവും പ്രഫഷണല്‍ കലാ സംഘങ്ങളുടെ പരിപാടികളും അരങ്ങേറും. ഏപ്രില്‍ 28 ന് ചെറുതോണിയില്‍ നിന്ന് ആരംഭിച്ച് വാഴത്തോപ്പ് സ്‌കൂളിലെ മേള നഗരിയില്‍ എത്തുന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാകും എന്റെ കേരളം പരിപാടിക്ക് തുടക്കമാകുക .

യോഗത്തില്‍ എംഎം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, രാഹുല്‍കൃഷ്ണശ്ശര്‍മ, പിആര്‍ഡി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെആര്‍ പ്രമോദ് കുമാര്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് ജി.എസ്, ജില്ലാ തല വകുപ്പ് മേധാവികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories