സെബി മുന്‍ ചെയര്‍മാന്‍ യു.കെ സിന്‍ഹ എന്‍ഡിടിവിയുടെ പുതിയ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും അഡീഷണല്‍ ഡയറക്ടറുമായി നിയമിതനായി. 2025 മാര്‍ച്ച് 26 വരെയാണ് നിയമനം. പ്രണോയ് റോയ്- രാധിക റോയ് എന്നിവരില്‍ നിന്ന് ഗൗതം അദാനി കമ്പനി ഏറ്റെടുത്തതിന് ശേഷമുള്ള സുപ്രധാന നിയമനങ്ങളിലൊന്നാണിത്. നിയമനത്തിന് കമ്പനിയുടെ ജനറല്‍ മീറ്റിങ്ങിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.