എയര്‍ഏഷ്യ, എയര്‍ ഇന്ത്യ എകസ്പ്രസ് ടിക്കറ്റുകള്‍ ഇനി ഒരൊറ്റ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമായി തുടങ്ങും.
എയര്‍ ഏഷ്യ ഇന്ത്യ- എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലയനത്തിന്റെ ഭാഗമായാണ് ഇരുകമ്പനികളും പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതോടെ, യാത്രക്കാര്‍ക്ക് ഒരു വെബ്‌സൈറ്റ് മുഖാന്തരം രണ്ട് വിമാനക്കമ്ബനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
അഞ്ച് മാസം മുമ്പാണ് എയര്‍ ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൂര്‍ണമായും ഏറ്റെടുത്തത്. കൂടാതെ, മൂന്ന് മാസം മുന്‍പ് ഇരുകമ്ബനികളെയും ഒരു സിഇഒയുടെ കീഴിലാക്കുകയും ചെയ്തിട്ടുണ്ട്.
airindiaexpress.com എന്ന വെബ്‌സൈറ്റ് മുഖാന്തരം ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം. കൂടാതെ, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നിവയും നിലവില്‍ വന്നിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 14 വിദേശ നഗരങ്ങളിലേക്കും, 19 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, എയര്‍ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.