2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്റ് യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുന്നതിന് ഇനി മുതല്‍ ചാര്‍ജ് ഈടാക്കും. ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വാലറ്റ് മുതലായവ ഉപയോഗിച്ച് കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കുന്നത്. ഇടപാട് മൂല്യത്തിന്റെ 1.1% ഇടപാട് നിരക്ക് ഈടാക്കാനാണ് തീരുമാനം. ഇന്റര്‍ചേഞ്ച് ഫീസ് സാധാരണയായി കാര്‍ഡ് പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടപാടുകള്‍ സ്വീകരിക്കല്‍, പ്രോസസ്സ് ചെയ്യല്‍, അംഗീകാരം നല്‍കല്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കാണ് ഇത് ഈടാക്കുന്നത്.
എല്ലാവര്‍ക്കും ബാധകമല്ല. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തിറക്കിയ സര്‍ക്കുലറില്‍ അധിക ചാര്‍ജിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
പിപിഐ ഉപയോക്താക്കള്‍ ഇനി 15 ബേസ് പോയിന്റ് വാലറ്റ് ലോഡിംഗ് സേവന ചാര്‍ജ് ബാങ്കിന് നല്‍കേണ്ടിവരും. എന്നാല്‍ വ്യക്തികള്‍ക്കിടയിലോ വ്യക്തികളും കടക്കാരും തമ്മിലോ ബിസിനസ്സിനായി നിരക്ക് ഈടാക്കേണ്ട ആവശ്യമില്ല.