ഫിഷറീസ് വകുപ്പ് ‘മത്സ്യകര്‍ഷക മിത്രം’ രൂപീകരിക്കുന്നതിനായി 18 – 50 വയസ്സ് പ്രായമുള്ള നെടുങ്കണ്ടം മത്സ്യഭവന്‍ പരിധിയില്‍ താമസക്കാരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മത്സ്യകൃഷിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും, പരിശീലനം നേടിയവർക്കും, ഫിഷറീസില്‍ വി.എച്ച്.സി. വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും . എപ്രില്‍ 5 രാവിലെ 11 ന് നെടുങ്കണ്ടം മത്സ്യഭവനില്‍ ‘വാക്ക് ഇന്‍ ഇന്റെര്‍വ്യു നടക്കും . പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പേര്, വിലാസം, പ്രായം, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-234505.