1.10 ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച് ഒഡീസ്സി വേഡര്‍. ബാറ്ററിക്കും പവര്‍ ട്രെയ്‌നിനും 3 വര്‍ഷം വാറന്റിയോടെയാണ് ബൈക്ക് എത്തുന്നത്. ഓണ്‍ലൈനായും കമ്പനിയുടെ ഔട്ട്‌ലെറ്റുകള്‍ വഴിയും 999 രൂപയ്ക്ക് ബൈക്ക് ബുക്ക് ചെയ്യാം.
ഇക്കോ മോഡില്‍ 125 കിലോമീറ്റര്‍ വരെ ഒറ്റ ചാര്‍ജില്‍ ലഭിക്കുന്നു.
പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ബൈക്കില്‍ 7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ഡിസ്‌പ്ലേയും നല്‍കിയിരിക്കുന്നു. ബൈക്ക് ലൊക്കേറ്റര്‍, ആന്റി തെഫ്റ്റ്, ജിയോ ഫെന്‍സ്, ഇമ്മൊബിലൈസേഷന്‍, ട്രാക്ക് ആന്‍ഡ് ട്രേസ്, ലോ ബാറ്ററി അലര്‍ട്ട്, ജിയോ ഫെന്‍സ് തുടങ്ങിയ ഫീച്ചറുകളും പുതിയ ഒഡിസ്സി ആപ്പില്‍ നല്‍കിയിരിക്കുന്നു.
മിഡ്‌നൈറ്റ് ബ്ലൂ. ഫിയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീന്‍, മിസ്റ്റി ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാവുന്ന 3000 വാട്ട്‌സ് ഇലക്ട്രിക് മോട്ടോര്‍, കോമ്പി ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളും ബൈക്കിനുണ്ട്.