വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റോബോട്ടിക്‌സ് ഇന്നവേഷന്‍ സെന്റര്‍

Related Stories

സര്‍ക്കാരിന്റെ ഇന്റസ്ട്രി-അക്കാദമിയ സഹകരണത്തിന്റെ ഭാഗമായി നൂതന റോബോട്ടിക് വാണിജ്യവല്‍ക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്. റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ മേഖലയിലെ കഴിവും ട്രാക്ക് റെക്കോര്‍ഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റോബോട്ടിക്‌സ് ഇന്നൊവേഷന്‍/ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.

ഉല്‍പാദനം, കാര്‍ഷിക-ഭക്ഷ്യസംസ്‌കരണം, ടൂറിസം, ഹെല്‍ത്ത് കെയര്‍, ബയോടെക്‌നോളജി & ലൈഫ് സയന്‍സസ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം സാധ്യമാക്കുന്നതിനായി എം എസ് എം ഇ എ ഐ മിഷന്‍ വികസിപ്പിക്കും. റോബോട്ടിക് സൊല്യൂഷന്‍ വികസനത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ റോബോട്ടിക്‌സ് പദ്ധതികളുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടി അന്താരാഷ്ട്ര എക്‌സ്‌പോകളും നിക്ഷേപ റോഡ് ഷോകളും സംഘടിപ്പിക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories