തെരഞ്ഞെടുത്ത ചില റൂട്ടുകളില്‍ യാത്രക്കാര്‍ക്കായി പ്രീമിയം ഇക്കോണമി ക്ലാസ് സജ്ജീകരിച്ച് എയര്‍ ഇന്ത്യ. വിമാനത്തില്‍ ഏറ്റവും ആദ്യം പ്രവേശിക്കാനടക്കം ഈ ക്ലാസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും.
ബെംഗളൂരു-സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ ന്യൂയോര്‍ക്ക് എന്നീ റൂട്ടുകളിലാണ് ആദ്യം ഈ സേവനം ലഭ്യമാകുക. ലോകമെമ്പാടുമുള്ള യാത്രക്കാരില്‍ നിന്ന് പ്രീമിയം ഇക്കോണമി സേവനത്തിന്റെ ആവശ്യം ഏറിവന്നതോടെയാണ് കമ്പനി പുതിയ ക്ലാസ് ്അവതരിപ്പിച്ചത്.