ഹോളിവുഡിലെ മുൻനിര താരങ്ങളുടെ ബിസിനസിനെ പിന്നിലാക്കി പ്രിയങ്ക ചോപ്രയുടെ അനോമലി കോസ്മറ്റിക്സ് ബിസിനസ്. 4843 കോടി രൂപയാണ് അനോമലി എന്ന ബ്രാൻഡിൽ നിന്ന് പ്രിയങ്ക നേടിയത്.
കൈലീ ജെന്നർ, സെലേന ഗോമസ് തുടങ്ങിയവരേക്കാൾ കൂടുതൽ വരുമാനമാണ് ബിസിനസിൽ നിന്ന് പ്രിയങ്ക ചോപ്ര നേടിയത്. അനോമലി എന്ന ബ്രാൻഡ് ഈ വർഷം ഏറ്റവുമധികം വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മുൻനിര കോസ്മറ്റിക്സ് ബ്രാൻഡാണ്. 2021 ൽ ആണ് യുഎസിൽ
ബിസിനസ് തുടങ്ങുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പ്രിയങ്കയുടെ ഹെയർകെയർ ബ്രാൻഡ് തിളങ്ങി.
ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡുകളിൽ പ്രിയങ്ക ചോപ്രയുടെ ഹെയർ കെയർ ബ്രാൻഡായ അനോമലിയേക്കാൾ വരുമാനം പക്ഷേ റിഹാനയുടെ ഫെൻറി ബ്യൂട്ടിക്കാണ്. നിലവിൽ ഏറ്റവും സമ്പന്നമായ സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡാണിത്. പ്രിയങ്കയുടെ അനോമലി രണ്ടാം സ്ഥാനത്തുണ്ട്. വിവിധ തരം ഷാംപൂ, ഹെയർ കണ്ടീഷണറുകൾ തുടങ്ങി ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ട്. കൈലി ജെന്നറുടെ കൈലി കോസ്‌മെറ്റിക്‌സ് ആണ് മൂന്നാം സ്ഥാനത്ത്. ഗായിക അരിയാന ഗ്രാൻഡെയുടെ ആർ.ഇ.എം. ആണ് നാലാം സ്ഥാനത്ത്. ഇതും മേക്കപ്പ് ഉത്പന്നങ്ങളുടെ ബ്രാൻഡാണ്. സെലീന ഗോമസിൻെറ കോസ്മറ്റിക്സ് ബ്രാൻഡ് അഞ്ചാം സ്ഥാനത്താണ്.