നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മണ്ണെണ്ണ ഇല്ല

Related Stories

സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്ത നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കില്ല. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ ലഭിക്കും. മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്ത 51.81 ലക്ഷം കാർഡ് ഉടമകൾക്കു ഇപ്പോൾ ലഭിക്കുന്ന മണ്ണെണ്ണ നിർത്തലാക്കും.
വൈദ്യുതീകരിക്കാത്ത വീടുകളുള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലിറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തു നൽകും. നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്ന് പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദ്ദേശം നൽകി. കേന്ദ്ര സർക്കാർ അനുവദിക്കുന്ന മൂന്നു മാസത്തെ മണ്ണെണ്ണ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലിറ്ററിൽ (38.88 ലക്ഷം ലിറ്റർ) നിന്ന് 1944 കിലോ ലിറ്ററായി (19.44 ലക്ഷം ലിറ്റർ) കുറച്ച സാഹചര്യത്തിലാണ് മാറ്റം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories