സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. മൂന്ന് ദിവസത്തിന് ശേഷം ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,320 രൂപയായി.
ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ബുധനാഴ്ച സ്വര്‍ണവില 45,000 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു. പിന്നിടുള്ള ദിവസങ്ങളില്‍ വില താഴ്ന്നു. ഈ മാസം തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.