രാജ്യത്തെ ആദ്യ ആപ്പിള്‍ റീട്ടെയ്ല്‍ ഷോപ്പ് മുംബൈയിലെ റിലയന്‍സ് ജിയോ വേള്‍ഡ് മാളില്‍ തുറക്കാനൊരുങ്ങി ആപ്പിള്‍ കമ്പനി. മാസം 42 ലക്ഷം രൂപ വാടകയായി റിലയന്‍സ് മാളിന് ആപ്പിള്‍ നല്‍കുമെന്നാണ് സൂചന.
ഐഫോണുകള്‍, ഐപാഡുകള്‍, എയര്‍പോഡുകള്‍ എന്നിവയടക്കം ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള എക്‌സ്‌ക്ലൂസീവ് ഷോപ്പായിരിക്കുമിത്.
കരാര്‍ പ്രകാരം തങ്ങളുടെ പ്രധാന എതിരാളികളായ ബ്രാന്‍ഡുകള്‍ക്ക് ആപ്പിളിന്റെ ആദ്യ സ്റ്റോറിന് സമീപം കടകള്‍ തുറക്കാനോ പരസ്യങ്ങള്‍ വയ്ക്കാനോ സാധിക്കില്ല. ആപ്പിള്‍ സിഇഒ ടിം കൂക്ക് തന്നെ ഉദ്ഘാടനത്തിന് എത്തിയേക്കുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
മുംബൈക്ക് പിന്നാലെ താമസിയാതെ ഡല്‍ഹിയിലും ആപ്പിള്‍ ഷോറൂം തുറന്നേക്കും.