ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ 128.5 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായവകുപ്പ് മന്ത്രി പശുപതി കുമാര്‍ പരസും സംയുക്തമായി നാടിന് സമര്‍പ്പിച്ചു. ഫുഡ് പ്രൊസസിങ്ങ് മേഖലയില്‍ പുതിയൊരു കുതിപ്പിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 3000 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ നിരവധി കമ്പനികള്‍ പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഗോഡൗണ്‍, കോള്‍ഡ് സ്റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റര്‍, പാര്‍ക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് പാര്‍ക്ക് നാടിന് സമര്‍പ്പിക്കുന്നത്.