സാഹസിക വിനോദ സംരംഭങ്ങള്‍ക്ക് ഇനി മുതല്‍ തദ്ദേശ വകുപ്പിന്റെ എന്‍ഒസി ആവശ്യമില്ല. തദ്ദേശ സ്വയംഭരണ വകുപ്പ് പല കാരണങ്ങളാല്‍ എന്‍ഒസി നല്‍കാന്‍ നിരസിക്കുന്നത് പതിവായതോടെ ടൂറിസം വകുപ്പാണ് ഇത് ഒഴിവാക്കിയത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സാഹസിക വിനോദ സംരംഭങ്ങള്‍ക്കും ഇനി എന്‍ഒസി കൂടാതെ പ്രവര്‍ത്തിക്കാം. അതേസമയം, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ടൂറിസം ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം.