സംസ്ഥാനത്തെ സ്വര്‍ണവില 45000ത്തിലേക്ക്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയിലേക്കെത്തി. ഗ്രാമിന് 50 രൂപ കൂടി 5620 രൂപയിലേക്കെത്തി. ഇന്നലെ ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 44560 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയാണ് കൂടിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് മുന്നേറുകയാണ് പൊന്നിന്റെ വില.