ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയധനികനും മഹീന്ദ്ര ഗ്രൂപ് മുന്‍ ചെയര്‍മാനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു.നിലവില്‍ മഹീന്ദ്ര ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ അമ്മാവനാണ് ഇദ്ദേഹം.
1963 മുതല്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012ലാണ് സ്ഥാനം ഒഴിഞ്ഞത്. വിരമിച്ച ശേഷം അനന്തരവന്‍ ആനന്ദ് മഹീന്ദ്രയെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു.
ഫോബ്‌സ് ശതകോടീശ്വര പട്ടകിയില്‍ പറയുന്നത് പ്രകാരം കേശുബ് മഹീന്ദ്രയ്ക്ക് 1.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.