ട്വിറ്റര്‍ വില്‍ക്കാന്‍ തയാര്‍: മസ്‌ക്

Related Stories

യോഗ്യനായ ഒരാള്‍ വന്നാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയാറാണെന്ന് ഇലോണ്‍ മസ്‌ക്.

ട്വിറ്റര്‍ നടത്തിപ്പ് ബുദ്ധിമുട്ടാണെന്നും ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ശതകോടീശ്വരനും ട്വിറ്റര്‍ ഉടമയുമായ മസ്‌ക് വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് നടത്തിയ അഭിമുഖത്തില്‍ കമ്ബനിയിലെ കൂട്ട പിരിച്ചുവിടല്‍, തെറ്റായ വിവരങ്ങളുടെ പ്രചാരണം, തന്റെ തൊഴില്‍ ശീലങ്ങള്‍ എന്നിവയെക്കുറിച്ചും മസ്‌ക് സംസാരിച്ചു.
ടെസ്‌ല, സ്‌പേസ്എക്‌സ് എന്നിവയുടെ ഉടമ കൂടിയായ മസ്‌ക് 44 ബില്യണ്‍ ഡോളറിനാണ് കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്റര്‍ സ്വന്തമാക്കിയത്.
ട്വിറ്റര്‍ വാങ്ങാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ വാങ്ങിയതിനെക്കുറിച്ച് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ‘വേദനയുടെ തോത് അങ്ങേയറ്റം ഉയര്‍ന്നതാണ്’ എന്നായിരുന്നു മറുപടി. ട്വിറ്റര്‍ തലവനെന്ന നിലയില്‍ ഇതുവരെയുള്ള അനുഭവം മുഷിപ്പിക്കുന്നതായിരുന്നില്ല. ഒരു റോളര്‍ കോസ്റ്റര്‍ വിനോദം പോലെയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ഏതാനും മാസങ്ങള്‍ മാനസിക സംഘര്‍ഷത്തിേന്റതായിരുന്നെങ്കിലും, ട്വിറ്റര്‍ വാങ്ങിയത് ശരിയായ നടപടിയാണെന്ന് കരുതുന്നതായും മസ്‌ക് പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories