ഇൻഫോസിസ് ലാഭ വിഹിതം പ്രഖ്യാപിച്ചതോടെ കമ്പനി സഹസ്ഥാപകൻ നാരായണ മൂർത്തിയും കുടുംബാംഗങ്ങളും നേടുന്നത് 217 കോടി രൂപ. ലാഭവിഹിതമായി 17.50 രൂപയാണ് പ്രഖ്യാപിച്ചത്. ഇൻഫോസിസിൻെറ 1.6 കോടി ഓഹരികൾ കൈവശമുള്ള നാരായണ മൂർത്തിക്ക് ഓഹരിയൊന്നിന് 17.50 രൂപ വീതം ലഭിച്ചാൽ ഡിവിഡന്റ് വരുമാനമായി മാത്രം ലഭിക്കുക 29.12 കോടി രൂപ. കഴിഞ്ഞ ഒക്ടോബറിൽ ഇടക്കാല ലാഭവിഹിതമായി കമ്പനി 16.50 രൂപയാണ് നൽകിയിരുന്നത്.
യോഗ്യരായ ഷെയർഹോൾഡർമാർ ജൂൺ രണ്ട് വരെ ഓഹരികൾ കൈവശം വച്ചാൽ ആണ് വരുമാനം ലഭിക്കുക.
ജൂലൈ മൂന്നിനാണ് ലാഭവിഹിതം നൽകുക. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയെക്കൂടാതെ അദ്ദേഹത്തിൻെറ ഭാര്യ സുധ എൻ മൂർത്തി, മകൻ രോഹൻ മൂർത്തി, മകൾ അക്ഷത മൂർത്തി എന്നിവരും ഇൻഫോസിസിൻെറ ഓഹരികൾ വൻതോതിൽ കൈവശം വച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് പാറ്റേൺ ഇൻഫോസിസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല