സംരംഭകർക്ക് അവരുടെ സംരംഭങ്ങളുടെ പ്രത്യേകതകൾ പ്രചരിപ്പിക്കുന്നതിനും വിപണനത്തിൽ സഹായിക്കുന്നതിനുമായി വ്യവസായ വകുപ്പിന്റെ സെൽഫീ പോയിന്റ് യുട്യൂബ് ചാനൽ (https://www.youtube.com/@selfiepointdic). നിലവിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോസ് ചാനലിൽ അപ്ലോഡ് ചെയ്യും. ഇതുവഴി ലഭിക്കുന്ന പുതിയ നെറ്റ്വർക്കുകൾ സംരംഭം വിപുലപ്പെടുത്തുന്നതിനുൾപ്പെടെ സഹായകമാകും. ചാനലിൻ്റെ പ്രമോഷൻ വ്യവസായവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്നതിനൊപ്പം ഇതുവഴി സംരംഭകരുടെ വിപണനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനും വകുപ്പ് ലക്ഷ്യമിടുന്നു.