കേരള ഷോപ്സ് ആന്റ് കൊമഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ 2023 ജുലൈ മാസത്തെ പെന്‍ഷന്‍ അനുവദിക്കൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-229474