ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ ഇന്ന് മുംബൈയില്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ 25 വര്‍ഷക്കാലം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ആപ്പിളിന്റെ പുതിയ ചുവടുവയ്പ്പിന്റെ ഭാഗമാകാന്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെ നേരിട്ട് ഇന്ത്യയിലെത്തിയിട്ടുണ്ട്.
കുക്ക് നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയില്‍ റീസെല്ലര്‍മാര്‍ മുഖേനയാണ് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കുകള്‍ എന്നിവ കമ്പനി വിറ്റഴിച്ചിരുന്നത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് മുംബൈ സ്റ്റോര്‍. ഈ സ്റ്റോറിനായി ആപ്പിള്‍ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.