വന- വനാതിർത്തികളോട് ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുക, വനം വകുപ്പ് കൈക്കൊള്ളുന്നതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി കുട്ടമ്പുഴയിൽ വനസൗഹൃദ സദസ്സ് സംഘടിപ്പിച്ചു.
ബഹു. മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി നിയമസഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിലും തുടർന്നുള്ള വന സദസിലും പങ്കെടുത്തു.