വിളവെടുപ്പ് സീസണ്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഏലം വിലയില്‍ വര്‍ധനവില്ലാതെ തുടരുന്നു. ഒരു മാസം മുന്‍പ് 1600 വരെ എത്തിയ ശരാശരി വില 1300ലേക്ക് കുറഞ്ഞതോടെ ഏലം സംഭരിച്ചു വച്ച ചെറുകിട വ്യാപാരികളും കര്‍ഷകരും പ്രതിസന്ധിയിലായി. കൂടാതെ, അമ്പതിനായിരം കിലോഗ്രാമില്‍ താഴെ മാത്രം ഏലമാണ് നിലവില്‍ ലേലകേന്ദ്രങ്ങളില്‍ പതിയുന്ന ലേയ്ക്കായുടെ അളവ്. ഇത് സാധാരണ അളവിലും പകുതിയില്‍ താഴെ മാത്രമാണ്.