കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ അവസരം. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ കോഴ്സുകളിലാണ് വിവിധ ജില്ലകളിലെ സിഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി പരിശീലനം ആരംഭിച്ചത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്റ്റഡിമെറ്റീരിയലും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tet.cdit.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322100/2321360.