നിറപറയ്ക്ക് പിന്നാലെ ബ്രാഹ്മിണ്‍സ് കമ്പനിയെയും വിപ്രോ കണ്‍സ്യൂമര്‍ ഏറ്റെടുക്കുന്നു. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കലെന്ന് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു ഭക്ഷ്യ രംഗത്തേക്കുള്ള വിപ്രോയുടെ ചുവടുവയ്പ്പ്. സുഗന്ധവ്യഞ്ജന, റെഡി ടു കുക്ക് വിപണിയില്‍ കൂടുതല്‍ പിടിമുറുക്കത്തിന്റെ ഭാഗമായാണ് ബ്രാഹ്മിണ്‍സിന്റെ ഈ ചുവടുവയ്പ്പ്. കഴിഞ്ഞ ഡിസംബറിലാണ് നിറപറയും വിപ്രോയും കരാറില്‍ ഒപ്പു വച്ചത്.
1987ല്‍ സ്ഥാപിതമായ ബ്രാഹ്മിണ്‍സ് കേരളത്തില്‍ ഭക്ഷ്യ ഉത്പന്ന വിപണിയില്‍ മുന്‍പന്തിയിലുള്ള ബ്രാന്‍ഡാണ്. ബ്രാഹ്മിണ്‍സ് സാമ്പാര്‍ പൊടി, പുട്ടു പൊടി തുടങ്ങിയ ഉത്പനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. വിപ്രോയുടെ കടന്നുവരവോടെ ബ്രാഹ്മിണ്‍സിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന് എംഡി ശ്രീനാഥ് വിഷ്ണു പറഞ്ഞു.