ബ്ലൂടിക്ക് തിരികെ നല്‍കി ട്വിറ്റര്‍

Related Stories

സെലിബ്രിറ്റികള്‍ക്ക് ബ്ലൂടിക്ക് തിരികെ നല്‍കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍.
പത്തുലക്ഷത്തില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കാണ് വെരിഫിക്കേഷന്‍ അടയാളമായ നീല ടിക് (ലെഗസി വെരിഫിക്കേഷന്‍) ട്വിറ്റര്‍ തിരികെ നല്‍കുന്നത്.
നിരവധി പ്രമുഖര്‍ക്ക് നീല ടിക് തിരികെ ലഭിച്ചു. എന്നാല്‍
മാന്വല്‍ ആയി ലെഗസി വെരിഫിക്കേഷന്‍ പുനഃസ്ഥാപിക്കുന്നതിനാല്‍ പൂര്‍ത്തിയാവാന്‍ ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ ബ്ലൂ ടിക്ക് തിരികെ ലഭിക്കാത്തവരും ഉണ്ട്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ തലപ്പത്ത് വന്നതിനുശേഷമാണ് ലെഗസി വെരിഫിക്കേഷന് വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത നിരക്കില്‍ പണം ഈടാക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 20ന് നിരവധി പേരുടെ അക്കൗണ്ടുകളിലെ നീല ടിക് നീക്കിയിരുന്നു.
പണം നല്‍കി സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും നല്‍കുമെന്നതായിരുന്നു മസ്‌കിന്റെ നയം.
പ്രമുഖരുടെ പേരിലെ വ്യാജ അക്കൗണ്ടുകള്‍ തടയാനാണ് സൗജന്യമായി വെരിഫിക്കേഷന്‍ സൗകര്യമൊരുക്കിയിരുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories