ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 401 പോയന്റ് ഉയര്‍ന്ന് 60,056ലും നിഫ്റ്റി 119 പോയന്റ് നേട്ടത്തില്‍ 17,743ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഫാര്‍മ ഓഹരികൾ സമ്മര്‍ദം നേരിടുകയും ചെയ്തു.
എച്ചഡിഎഫ്സി ലൈഫ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.