വിശ്വസ്തനും സ്‌നേഹിതനുമായ ജീവനക്കാരന് 1,500 കോടി രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി.
തന്റെ പ്രിയ ജീവനക്കാരനായ മനോജ് മോദിക്കാണ് 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 22 നിലകളിലായി പണിത കെട്ടിടം അംബാനി സമ്മാനിച്ചത്. റിലയന്‍സ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് മനോജ് മോദി. മുംബൈയിലെ നേപ്പിയന്‍ സീ റോഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
റിലയന്‍സിന്റെ വളര്‍ച്ചയില്‍ മുകേഷ് അംബാനിയോടൊപ്പം നിന്ന വിശ്വസ്തനായ മനോജ് മോദി. എം.എം മോദി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹജീറ പെട്രോകെമിക്കല്‍സ്, ജാംനഗര്‍ റിഫൈനറി, ടെലികോം ബിസിനസ്, റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് 4ജി റോള്‍ ഔട്ട് തുടങ്ങിയ പദ്ധതികളുടെ വിജയത്തില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.