രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതി

Related Stories

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ ലഭിച്ചു.

ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.
‘രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍-ഇന്ത്യന്‍ ബന്ധത്തോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയെ മാനിച്ച് രത്തന്‍ ടാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ (എഒ) ബഹുമതി നല്‍കുന്നതില്‍ സന്തോഷമുണ്ട്. ഓസ്ട്രേലിയന്‍ അംബാസഡര്‍ ബാരി ഒ ഫാരെല്‍ ട്വിറ്ററില്‍ കുറിച്ചു.

രത്തന്‍ ടാറ്റയുടെ വ്യവസായ രംഗത്തെ സംഭാവനകളെ രാജ്യം സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെയും രണ്ടാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories