ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 20 പോയന്റ് ഉയര്‍ന്ന് 60,150ലും നിഫ്റ്റി ഏഴ് പോയന്റ് ഉയര്‍ന്ന് 17,762ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ള പ്രധാന കമ്പനികള്‍. ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ഏഷ്യന്‍ സൂചികകളിലാകട്ടെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.