പ്രവര്‍ത്തനമാരംഭിച്ച് പത്ത് വര്‍ഷം പിന്നിട്ട ടാറ്റ സ്റ്റാര്‍ബക്ക്‌സ് ആദ്യമായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി വില്‍പന നേടി. 2023 സാമ്പത്തിക വര്‍ഷത്തെ സ്റ്റാര്‍ബക്ക്‌സിന്റെ ആകെ വില്‍പന 1087 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 71 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 15 പുതിയ നഗരങ്ങളിലായി 71 പുതിയ സ്റ്റോറുകളാണ് കമ്പനി ആരംഭിച്ചത്. ഇതോടെ രാജ്യത്തെ സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുടെ ആകെ എണ്ണം 41 നഗരങ്ങളിലായി 333 കടന്നു.