ഇനി മുതല്‍ ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഫോണുകളില്‍ ലോഗിന്‍ ചെയ്യാം. ഈ ആഴ്ച തന്നെ മുഴുവന്‍ ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഏറെ നാളായി ഉപയോക്താക്കള്‍ നിരന്തരമായി ഇതിനായി ആവശ്യപ്പെട്ടിരുന്നതായും കമ്പനി വ്യക്തമാക്കി. സൈന്‍ ഔട്ട് ചെയ്യാതെ തന്നെ ഇനി മുതല്‍ ഒന്നിലധികം ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാം. ഒരേ വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടില്‍ നിന്ന് കമ്പനി ഉടമയ്ക്കും ജീവനക്കാരനും പല ഫോണില്‍ നിന്ന് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനാകും.